മൃതി സാരസ്വത്വമായി നിവേദിച്ച കവിയാണ് കുമാരനാശാന്‍ .കാലത്തിന്റെ അടഞ്ഞ ഇടമായി മൃതിയെ ആവിഷ്ക്കരിക്കാന്‍ കുമാരനാശാനാവാതെ പോയത് ജീവിതത്തെ സംബന്ടിച്ച ആത്മീയ ദര്‍ശനം സ്വക്ഷേത്രബലമായത് കൊണ്ടാണ് .മൃതിബിംബങ്ങള്‍ മറ്റൊരു തലത്തില്‍ സാര്‍ത്വകമായി ഉപയോഗിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് .രക്തവും പാപവും ബലിയുമായി മൃതിയുടെ സൂക്ഷ്മമായ അടരുകള്‍ ധ്വന്യാത്മകമായി ഇഴപിരിയുന്ന വിചിത്ര പ്രവാഹങ്ങള്‍ കവിതയുടെ അടിയൊഴുക്കാക്കി മാറ്റാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു കഴിഞ്ഞിട്ടുണ്ട് ജഗദ് ഭക്ഷകനായ കാലത്തെ പറ്റി കവിയ്ക്ക് ഉത്തമ ബോധ്യമുണ്ട് .കുമാരനാശാനെ പോലെ മരണത്തെ അപരലോകമായി കാണാന്‍ ചുള്ളിക്കാടിന്റെ യുക്തി ചിന്ത സന്നദ്ധമല്ല .അത് കവിയുടെ നിലപാടും സ്വാതന്ദ്ര്യവുമാണ് മരിച്ചാല്‍ ലബോറട്ടറിയുടെ മൂലയില്‍ കണ്ണാടി കൂട്ടില്‍ പേരൊന്നു മില്ലാതെ എല്ലിന്‍ കൂടായി നില്ക്കാന്‍ മാത്രമേ മോഹമുള്ളൂ എന്ന യുക്തിബോധ വിവേകം കവി ഉദ്ബോധിപ്പിക്കുന്നു .മരണാനന്തരം തന്റെ ശരീരം സംവദിക്കുന്നത് വൈദ്യശാസ്ത്രവിദ്യാര്‍ഥി കളോട് മാത്രമായിരിക്കും എന്ന ആധുനിക കാവ്യാവബോധം കൂടി പങ്കുവെക്കുന്നു .ബാചന്ദ്രന്‍ ചുള്ളിക്കാടിന്റെ വൈദ്യ ശാസ്ത്ര വിദ്യാര്‍ഥിക്ക് എന്ന കവിത അതിന്റെ അടയാളമാണ് .
ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്ക് തരും
എന്റെ മസ്തിഷ്ക്കം നീ പരിശോധിക്കും
ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല
എന്റെ കണ്ണുകള്‍ നീ തുരന്നു നോക്കും
ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല
എന്റെ തൊണ്ട നീ മുറിച്ചുനോക്കും
എന്റെ ഗാനം വെളിപ്പെടുകയില്ല
എന്റെ ഹൃദയം നീ കുത്തി തുറക്കും
അപ്പോഴേക്കും ഇടി മിന്നലുകള്‍ താമസം മാറിയിരിക്കും
എന്റെ അരക്കെട്ട് നീ വെട്ടി പൊളിക്കും
അതറിഞ്ഞ മഹോല്സവങ്ങളോ,ആവര്‍ത്തിക്കുകയില്ല
എന്റെ കാലുകള്‍ നീ കീറി മുറിച്ചു പഠിക്കും
പക്ഷെ എന്റെ കാല്‍പ്പാടുകള്‍
നിനക്കൊരിക്കലും എണ്ണിത്തീര്‍ക്കാനവില്ല
(വൈദ്യശാസ്ത്രവിദ്യാര്‍ഥിക്ക് -പ്രതിനായകന്‍ )
വൈദ്യശാസ്ത്ര വിദ്യാര്‍ഥിയെ അഭിസംബോധന ചെയ്യുന്ന്ടെങ്കിലും ഇത് കവിയുടെ ആത്മഗതം മാത്രമാണ് .മരിച്ചാലും കൈവിടാത്ത ,പരനെ ചെടിപ്പിക്കുന്ന അഹന്തയുടെ ,ആത്മാനുരാഗത്തിന്റെ വലിയ ഫ്രെയിംമിലാണ് ഈ വരികള്‍ അടുക്കി വെച്ചിരിക്കുന്നത് .മരണത്തെ സംബന്ധിച്ചയുക്തിയും ,വിവേകവും ഇവിടെ ബലികഴിക്കപ്പെടുന്നു ,എന്റെ ശവത്തിന്റെ അധികാരി ഞാനാണെന്ന് പറയുന്നതിലെ അയുക്തികത കവിത കൊണ്ട് സാധൂകരിക്കാം .എങ്കിലും ചങ്ങമ്പുഴയോ ഇടപ്പള്ളിയോ പ്രകടിപ്പിക്കാത്ത കാല്‍പ്പനിക മൌട്യത്തിന്റെ തുടര്‍ച്ചകളാണ് പിന്നീടുള്ള വരികളില്‍ കാണുന്നത് .മസ്തിഷ്ക്കത്തില്‍ കൂട് കൂട്ടിയ ഉന്മാദം ,കണ്ണ് കണ്ട ലോകരൂപം ,തൊണ്ടയില്‍ ഇപ്പോഴുമുള്ള ഗാനം ,ഹൃദയത്തില്‍ താമസിക്കുന്ന ഇടിമിന്നലുകള്‍ അരകെട്ടറിഞ്ഞ മഹോത്സവങ്ങള്‍ ,എണ്ണി തീര്‍ക്കാനാവാത്ത കാല്‍പ്പാടുകള്‍ ഇങ്ങനെ സ്വന്തം ശരീരത്തെനാര്‍സിസി നെക്കാള്‍ ഗാഡമായി സ്നേഹിക്കുന്ന കാവ്യബോധം കാല്‍പ്പനികതയെപ്പോലും ദയാവധം ചെയ്യുന്നതാണ് .ജീവിതത്തെ സംബന്ധിച്ച ബുദ്ധത്വദര്‍ശനമല്ല ഇവിടെ പങ്കുവെക്കുന്നത് .വാക്കുകള്‍ കൊണ്ട് കവി പണിതെടുത്ത ക്ഷേത്രത്തില്‍ കവി തന്നെ പ്രതിഷ്ട്ടയായി ഇരുന്നരുളു ന്നതിലെ അപഹാസ്യതയാണ് ഇവിടെയുള്ളത് .ജീവിതത്തെ ആസക്തിയോടെ സമീപിച്ച് മരണാനന്തരം ആഘോഷിക്കപെടണമെന്നു മോഹിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന വിരുദ്ധ മനസ്സിന്റെ പ്രതിഫലനത്തിന് ഏത് കാവ്യ നീതിയാണ് ഈ പുതിയ കാലത്ത് സാധൂകരിക്കാനുള്ളത് ? മരിച്ചാല്‍ ശരീരം വെട്ടിനുറുക്കി തെങ്ങിന്‍ കടക്ക്യലിട്ടാല്‍ നല്ല കായ്ഫലം കിട്ടുമെന്ന പറഞ്ഞ യുക്തി ദര്‍ശനത്തിലെ ഉദാത്ത കവിത ഇവിടെയില്ല .ശവക്കല്ലറ മാര്‍ബിളില്‍ തന്നെ വേണമെന്ന് കരുതി മുന്‍കൂര്‍ പണമടച്ച് സ്വസ്തമാകുന്ന പോഴത്തം പോലെ അപഹാസ്യമാണ് മരിച്ചാലും നിങ്ങളറിയാന്‍ പോകുന്നില്ല ഞാനെന്ന മഹാസംഭവത്തെ എന്ന സ്വയപ്രഖ്യാപനങ്ങള്‍ .പാവം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി തൊടാനറക്കുന്ന ദേഹമായി മാറുന്നതിനു മുന്പ് കാല്‍പ്പനികതയുടെ ചളിഞ്ഞ ഗന്ധത്തെ മറവു ചെയ്യേണ്ടതല്ലേ ? 'പരോപകാരാര്‍ത്ഥമിദം ശരീരം' എന്നാ പ്രായോഗിക ബുദ്ധ്വത്വത്തെ ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച്ചുകൊണ്ട് ആത്മാനുരാഗ ഭാഷണത്തിലൂടെ നിന്ദിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത് .
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയ്ക്ക് പാരഡിക്കലായി കൊടുത്ത ചുട്ട മറുപടിയാണ് വൈദ്യശാസ്ത്രവിദ്യാര്‍ഥിക്ക് (ഭാഗം 2) എന്ന കവിത. മറുപടി എന്ന് കെ .ആര്‍ ടോണി അവകാശപ്പെടുകയെ ഇല്ല മറുപടി നല്‍കാന്‍ പോലും തനിക്കെന്ത് അവകാശം എന്ന ന്യൂനീ കരണ യുക്തിയാണ് കവിയെ ആസകലം ഭരിക്കുന്നത് .സംശയം ,നിസംഗത, അപകര്‍ഷത ,നിരാനന്ദം ,അനാത്മീയത എന്നിവയാണ് കെ .ആര്‍ ടോണിയുടെ കവിതകളുടെ പൊതുമുദ്ര .ഇത് പുതിയ കാലത്തെ മനുഷ്യന്റെ മനോമന്ടലമാണ്. നിരഹങ്കാരത്തിന്റെ അതിയും വിനയുമല്ലാ ത്ത വിനയത്തിന്റെ 'ജീവിതത്തിന്റെ മറുപുറം തപ്പുന്ന ' ഗതികേടുകളുടെ അപാരസ്പര്യ സങ്കലനമാണ് .ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുടെ മറ്റൊരു ഭാഗമെന്നെ ഇതിനെ വായിക്കാനാവൂ .പക്ഷെ അതില്‍ കവിതയുടെ മറുപുറമുണ്ട് .പോളിഷ് ചെയ്ത പുറമാണ്ചുള്ളിക്കാടി ന്റെ കവിതയെങ്കില്‍ പരുഷവും വെളിപ്പെടുത്താത്തതുമായ മറുപുറമാണ് കെ .ആര്‍ .ടോണിയുടെ കവിത .കാല്പനികതയ്ക്ക് നേര്‍വിരുദ്ധമായ ശ്രേണിയാണ് അത് .അമാനവീകമായ ഒരു കാലത്ത് ആത്മ്ഗതമല്ല ,ആജഞാപനമല്ല ആത്മനിന്ദയുടെ ഭാഷണമാണ് മുഖ്യം .മഹത് പാരമ്പര്യങ്ങളെ ന്യൂനീകരിച്ച് പൊളിച്ചെഴുതുന്ന 'വെടക്കാക്കി തനിയ്ക്കാക്കുന്ന 'പുതിയ കാലത്തിന്റെ സാംസ്കാരിക വിമര്‍ശന ശൈലി അടയാളപെടുത്തുന്ന ഒരു രസതന്ത്രം കെ ആര്‍ .ടോണിയുടെ കവിതയിലുണ്ട് .എഴിത്തച്ഛനും ,പൂന്താനവും ,നമ്പ്യാരും അടക്കമുള്ള നമ്മുടെ കാവ്യപാരമ്പര്യം തൊലിയുരിഞ്ഞു പോകുന്ന അപാരമ്പര്യ വാങ്ങ്മയം പല കവിതയുടെയും ആന്തരികതയിലുണ്ട്.അവനവനെ തൊലിയുരിഞ്ഞു കൊണ്ടാണ് കവി പരിക്കേല്‍പ്പിക്കുന്നത്.പരിക്കേറ്റ വടുവില്‍ സമകാലത്തിന്റെ നിണബലിയുണ്ട് 'മുറുക്കി തുപ്പുന്നതിലെ ചുവപ്പ് അകത്തുള്ളതോ പുറത്തുള്ളതോ'.എന്ന ശങ്കപോലെയാണത് .ബാലചന്ദ്രന്‍ ചുള്ളിക്കാട് വിപുലീകരിക്കുന്ന അവനവന്‍ മാഹാത്മ്യത്തെ അട്ടിമറിച്ചു കൊണ്ട് ആനന്ദിക്കുന്ന നാറാണത്ത് നേര് കെ .ആര്‍ .ടോണിയുടെ കവിതയിലുണ്ട് കവിത ശ്രദ്ധിക്കുക .
വൈദ്യശാസ്ത്രവിദ്യാര്‍ഥിക്ക് (ഭാഗം 2)
ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണുകളെടുത്ത്
ഒരന്ധനു നല്‍കുക
അങ്ങനെ അവന്‍ കണ്ണുള്ള അന്ധനാവട്ടെ
കര്‍ണപുടമെടുത്ത്
ഒരു ചെകിടനു നല്‍കുക
അങ്ങനെ അവന്‍ ചെവിയുള്ള പൊട്ടനാവട്ടെ
നാക്ക്
ഒരു ഊമയ്ക്ക് നല്‍കുക
അവന്‍ മിണ്ടുന്ന ഊമയാവട്ടെ
ചര്‍മം
ചര്‍മ രോഗിയ്ക്ക് നല്‍കുക
അവന്റെ തൊലി തോലാകട്ടെ
കരള്‍
കരള്‍ രോഗിയ്ക്ക് നല്‍കുക
അവന്‍ കരളലിവില്ലാത്തവനാകട്ടെ
ഹൃദയം
ഒരു ഹൃദ്രോഗിയ്ക്ക് നല്‍കുക
അവന്‍ ഹൃദ്രോഹിയാവട്ടെ
തലച്ചോറെടുത്ത്
തലച്ചോറില്ലാതവന് നല്‍കുക
അവന്‍ കൊലച്ചോരൂണ്ണൂന്നവനാവട്ടെ
ബാക്കിയെല്ലാമെടുത്ത്
വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുക
അങ്ങനെ അവര്‍
സര്‍വ്വ(അ)ന്ജരാവട്ടെ. ( ഓ നിഷാദാ .കെ ആര്‍ ടോണി )
ശവമാകാന്‍ സാദ്യതയുള്ള ജീവിതത്തെ പെര്‍ഫ്യൂം പുരട്ടി കാഴ്ച പണ്ടമാക്കി നിര്‍ത്തുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത .ജീവിതത്തില്‍ ശവ ത്തേക്കാള്‍ ശവമായി കിടന്ന് കൊടുത്തുകൊണ്ട് നേരിടുകയാണ് കെ .ആര്‍ ടോണിയുടെ കവിത മരണത്തിലും ജീവിതത്തെ നോക്കി സായൂജ്യ മടഞ്ഞ് സംതൃപ്തമാകുന്ന ചിരിയാണ് ചുള്ളിക്കാടിന്റെ കവിത .മരണത്തിലും പിന്നിട്ട ജീവിതത്തെ നോക്കി ഇളിക്കുന്ന ഗോഷ്ടിയാണ് കെ .ആര്‍ .ടോണിയുടെ കവിത നിരാനന്ദത്തിന്റെ ഇളിയാണ് പുതിയ കവിതയുടെ അടയാളവാക്യം.
എന്റെ കണ്ണുകളെടുത്ത്
ഒരന്ധനു നല്‍കുക
അങ്ങനെ അവന്‍ കണ്ണുള്ള അന്ധനാവട്ടെ
കര്‍ണപുടമെടുത്ത്
ഒരു ചെകിടനു നല്‍കുക
അങ്ങനെ അവന്‍ ചെവിയുള്ള പൊട്ടനാവട്ടെ
നാക്ക്
ഒരു ഊമയ്ക്ക് നല്‍കുക
അവന്‍ മിണ്ടുന്ന ഊമയാവട്ടെ
ചര്‍മം
ചര്‍മ രോഗിയ്ക്ക് നല്‍കുക
അവന്റെ തൊലി തോലാകട്ടെ
കരള്‍
കരള്‍ രോഗിയ്ക്ക് നല്‍കുക
അവന്‍ കരളലിവില്ലാത്തവനാകട്ടെ
ഹൃദയം
ഒരു ഹൃദ്രോഗിയ്ക്ക് നല്‍കുക
അവന്‍ ഹൃദ്രോഹിയാവട്ടെ
തലച്ചോറെടുത്ത്
തലച്ചോറില്ലാതവന് നല്‍കുക
അവന്‍ കൊലച്ചോരൂണ്ണൂന്നവനാവട്ടെ
ബാക്കിയെല്ലാമെടുത്ത്
വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുക
അങ്ങനെ അവര്‍
സര്‍വ്വ(അ)ന്ജരാവട്ടെ. ( ഓ നിഷാദാ .കെ ആര്‍ ടോണി )
ശവമാകാന്‍ സാദ്യതയുള്ള ജീവിതത്തെ പെര്‍ഫ്യൂം പുരട്ടി കാഴ്ച പണ്ടമാക്കി നിര്‍ത്തുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത .ജീവിതത്തില്‍ ശവ ത്തേക്കാള്‍ ശവമായി കിടന്ന് കൊടുത്തുകൊണ്ട് നേരിടുകയാണ് കെ .ആര്‍ ടോണിയുടെ കവിത മരണത്തിലും ജീവിതത്തെ നോക്കി സായൂജ്യ മടഞ്ഞ് സംതൃപ്തമാകുന്ന ചിരിയാണ് ചുള്ളിക്കാടിന്റെ കവിത .മരണത്തിലും പിന്നിട്ട ജീവിതത്തെ നോക്കി ഇളിക്കുന്ന ഗോഷ്ടിയാണ് കെ .ആര്‍ .ടോണിയുടെ കവിത നിരാനന്ദത്തിന്റെ ഇളിയാണ് പുതിയ കവിതയുടെ അടയാളവാക്യം.
No comments:
Post a Comment